ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം, സംസ്ഥാന പദവി തിരികെ നല്‍കുന്നതില്‍ സമയ ക്രമം പറയാന്‍ കഴിയില്ല ; കേന്ദ്രം സുപ്രീം കോടതിയില്‍

ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം, സംസ്ഥാന പദവി തിരികെ നല്‍കുന്നതില്‍ സമയ ക്രമം പറയാന്‍ കഴിയില്ല ; കേന്ദ്രം സുപ്രീം കോടതിയില്‍
ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കുന്നതില്‍ സമയക്രമം പറയാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

കേന്ദ്ര ഭരണ പ്രദേശമെന്നത് താല്‍ക്കാലിക പദവി മാത്രമാണെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയാറെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക പുതുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായതായും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അവശേഷിക്കുന്ന നടപടിക്രമങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു പോകുകയാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ആദ്യം നടത്തുക പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്നും കോടതിയെ അറിയിച്ചു.

Other News in this category



4malayalees Recommends