പ്രണയം അവസാനിപ്പിച്ചതില്‍ പക, 30കാരിയെ കൊലപ്പെടുത്തി ചുരത്തില്‍ തള്ളി 22കാരന്‍
പ്രണയം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 30കാരിയെ കൊലപ്പെടുത്തി ചുരത്തി തള്ളിയ 22കാരനായ മുന്‍ കാമുകനെ പിടികൂടി. പോര്‍വോറിയം സ്വദേശിയായ കാമാക്ഷിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ പ്രകാശ് ചിന്‍ഞ്ച്വാദ് പോര്‍വോറിയത്തില്‍ ഒരു ഗാരേജ് ഉടമയായാണ്.ബന്ധത്തിലെ പ്രശ്‌നങ്ങള്‍ വഷളായതോടെ യുവതി പ്രണയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തീരുമാനത്തില്‍ രോഷാകുലനായ പ്രകാശ് യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി പ്രകാശിനെതിരെ പോലീസില്‍ പരാതി നല്‍കി. പിന്നാലെ പോലീസ് ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി, ഇനിയൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങി, കസ്റ്റഡിയില്‍ നിന്ന് വിട്ടു.
തൊട്ടുപിന്നാലെ കമാക്ഷിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസിനെ വിവരം അറിയിച്ചു. രണ്ടുദിവസത്തിന് ശേഷം അമ്പോലി ചുരത്തില്‍ യുവതിയെ മൊബൈല്‍ ലോക്കേഷന്‍ കണ്ടെത്തി. പിന്നാലെ പ്രതിയെയും ഒപ്പംകൂട്ടി അവിടെ തെരച്ചില്‍ നടത്തുകയായിരുന്നു. ഇവരുടെ പ്രണയത്തെപ്പറ്റി ഒരുവിവരവും കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്ന് കാമാക്ഷിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.