ബാങ്ക് മോഷണ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ കുറിപ്പെഴുതി സ്ഥലം വിട്ട് കള്ളന്‍. ലോക്കര്‍ തുറക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ടപ്പോഴാണ് 'നല്ല ബാങ്ക്' എന്നഴുതി കള്ളന്‍ സ്ഥലം വിട്ടത്. മാഞ്ചീരിയല്‍ ജില്ലയിലെ നെനാല്‍ മണ്ഡലത്തിലെ തെലങ്കാന ഗ്രാമീണ്‍ ബാങ്കിലാണ് സംഭവം.
വ്യാഴാഴ്ച രാത്രിയോടെയാണ് മോഷണശ്രമം നടന്നതെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. പ്രധന പ്രവേശന കവാടം തുറന്നുകിടക്കുകയായിരുന്നു. തന്നെ പിന്തുടരുതെന്നും കള്ളന്‍ കുറിപ്പില്‍ എഴുതിയിരുന്നു. വിലപ്പെട്ടതൊന്നും നഷ്ടപ്പെട്ടില്ലെന്ന ആശ്വാസത്തിലാണ് ബാങ്ക് അധികൃതര്‍.
'എന്റെ വിരലടയാളം നിങ്ങള്‍ക്ക് കിട്ടാന്‍ വഴിയില്ല. നല്ല ബാങ്ക്, ഒരു രൂപ പോലും കിട്ടിയില്ല, എന്നെ പിടിക്കാന്‍ ശ്രമിക്കരുത്'. കുറിപ്പില്‍ കള്ളന്‍ എഴുതി.
ലോക്കറുകളൊന്നും കള്ളന് തുറക്കാനായിട്ടില്ലെന്ന് പൊലീസും ബാങ്ക് അധികൃതരും സ്ഥിരീകരിച്ചു. കള്ളന്‍ ബാങ്കിനകത്തേക്ക് കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മാഞ്ചീരിയല്‍ ജില്ലക്കകത്ത് നിന്നുള്ള ആളാണ് മോഷണത്തിന് ശ്രമിച്ചതെന്നാണ് പൊലീസ് നി?ഗമനം. മുഖം മറച്ചാണ് അകത്ത് കയറിയതെങ്കിലും അത് സ്ഥിരം മോഷണം നടത്തുന്നവര്‍ ചെയ്യുന്ന രീതിയിലല്ലെന്നും പൊലീസ് പറയുന്നു. ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.