ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു
ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെ സ്വദേശികളായ ദീലീപ് (56), ഭാര്യ പ്രമീള (51) എന്നിവരാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 10.15ഓടെയായിരുന്നു ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് പിന്നീട് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദിലീപിന്റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് ദിലീപ്, പ്രമീളയെ നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രമീള മരിച്ചു. ഇതിന് പിന്നാലെ ദിലീപ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Other News in this category



4malayalees Recommends