തമിഴ്‌നാട് തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടാം പ്രതി അറസ്റ്റിലായി. മുന്‍ വൈരാഗ്യമാണ്‌കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് ബിജെപി കുറ്റപ്പെടുത്തി
നാടിനെ നടുക്കിയ കൂട്ടകൊലയ്ക്ക് കാരണം ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിലെ പക. തിരുപ്പൂര്‍ പല്ലാടം സ്വദേശിയായ സെന്തില്‍ കുമാര്‍ നടത്തിയിരുന്ന കടയില്‍ സഹായി ആയിരുന്നു വെങ്കിട്ടേഷ്. എന്നാല്‍ കണക്കില്‍ തിരിമറി കാണിച്ചതിനു വെങ്കിടീഷിനെ അടുത്തിടെ കടയില്‍ നിന്ന് പുറത്താക്കി. പ്രകോപനംഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വെങ്കിട്ടേഷ് മറ്റു മൂന്നു പേരെയും കൂട്ടി കഴിഞ്ഞ ദിവസം രാത്രി സെന്തിലിന്റെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ മദ്യപാനം തുടങ്ങി.
മദ്യലഹരിയില്‍ ബഹളം വെക്കുന്നത് ചോദ്യം ചെയ്ത സെന്തിലിനെ അരിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തിയ സംഘം നിലവിളി കേട്ടു ഓടിയെത്തിയ മറ്റ് കുടുംബാംഗങ്ങളെയും ആക്രമിച്ചു. ബിജെപി പ്രവാര്‍ത്തകന്‍ കൂടിയായ മോഹന്‍രാജ്, അമ്മ പുഷ്പാവതി എന്നിവര്‍ തലക്ഷണം മരിച്ചു. അയല്‍ക്കാര്‍ ഓടിയെത്തുമ്പോഴേക്കും കടന്നു കളഞ്ഞ സംഘത്തിലുണ്ടായരുന്ന രണ്ടാം പ്രതി ചെലമുത്തുവിനെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി വെങ്കിടേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു.