സനാധാനമ ധര്‍മ്മ പരാമര്‍ശ വിവാദം കത്തുകയാണ്. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇപ്പോഴിതാ ഉദയ നിധിയുടെ തലയെടുക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് സന്യാസിമാര്‍.
ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു.
കഴിഞ്ഞ ശനിയാഴ്ച ചെന്നൈയില്‍ വച്ച് ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശമാണ് ഉദയനിധിയെ വിവാദത്തിലാക്കിയത്. 'ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.
ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ ഉദയനിധി പ്രസംഗിച്ച വേദിയില്‍ ഉണ്ടായിരുന്നു. പരാമര്‍ശം വാര്‍ത്തയായതോടെ ബിജെപി അത് വിവാദമാക്കി. ഉയനിധി സ്റ്റാലിന്റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയര്‍ത്തുന്നത്.