'ഭക്തര്‍ ജീവിച്ചിരിക്കുന്നിടത്തോളം ധര്‍മ്മത്തെയും നമ്മുടെ വിശ്വാസത്തെയും ആര്‍ക്കും വെല്ലുവിളിക്കാനാവില്ല' ;ഉദയനിധിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് സ്മൃതി ഇറാനി

'ഭക്തര്‍ ജീവിച്ചിരിക്കുന്നിടത്തോളം ധര്‍മ്മത്തെയും നമ്മുടെ വിശ്വാസത്തെയും ആര്‍ക്കും വെല്ലുവിളിക്കാനാവില്ല' ;ഉദയനിധിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് സ്മൃതി ഇറാനി
തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാധന ധര്‍മ്മ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഉദയനിധിയുടെ പ്രസ്താവന രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സ്മൃതി ഇറാനി ഭക്തര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധര്‍മ്മത്തെയും വിശ്വാസത്തെയും ആര്‍ക്കും വെല്ലുവിളിക്കാനാവില്ലെന്നും അത് ചെയ്തവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്ന ആഹ്വാനവും നടത്തി.

ദ്വാരകയില്‍ നടന്ന ജന്മാഷ്ടമി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം, 'സനാതന ധര്‍മ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണം. ഭക്തര്‍ ജീവിച്ചിരിക്കുന്നിടത്തോളം ധര്‍മ്മത്തെയും നമ്മുടെ വിശ്വാസത്തെയും ആര്‍ക്കും വെല്ലുവിളിക്കാനാവില്ല' – സ്മൃതി ഇറാനി പറഞ്ഞു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവരും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം 'ഇന്ത്യ' സഖ്യത്തിനെതിരെ ആയുധമാക്കാനാണ് ബിജെപിയുടെ പദ്ധതി. കഴിഞ്ഞ ശനിയാഴ്ച ചെന്നൈയില്‍ വച്ച് ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശമാണ് ഉദയനിധിയെ വിവാദത്തിലാക്കിയത്. 'ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍.

Other News in this category



4malayalees Recommends