എയര്‍ഇന്ത്യയില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ചു. ഛത്തീസ്ഗഢ് സ്വദേശിനി രുപാല്‍ ഒഗ്രേ (24) യെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലായിരുന്ന വിക്രം അത്വല്‍ (40) ആണ് ജീവനൊടുക്കിയത്.
ലോക്കപ്പിനുള്ളില്‍ സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
സ്വന്തം പാന്റ്സ് ഉപയോഗിച്ചാണ് പ്രതി തൂങ്ങിമരിച്ചതെന്നാണ് പൊലീസ് അറിയിച്ചു. മുംബൈയിലെ അന്ധേരി പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച ആറരയോടെയാണ് സംഭവം. പ്രതിയെ കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്വിട്ടതായിരുന്നു. കസ്റ്റഡി അവസാനിക്കുന്ന ദിവസമാണ് മരണം.