പിരിഞ്ഞ കാമുകനെ മടക്കി കൊണ്ടുവരാമെന്ന വാഗ്ദാനം വിശ്വസിച്ചു ; ഗവേഷക വിദ്യാര്‍ത്ഥിനിക്ക് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നഷ്ടമായത് ആറുലക്ഷം രൂപ ; തട്ടിപ്പ് ഇന്‍സ്റ്റയിലൂടെ

പിരിഞ്ഞ കാമുകനെ മടക്കി കൊണ്ടുവരാമെന്ന വാഗ്ദാനം വിശ്വസിച്ചു ; ഗവേഷക വിദ്യാര്‍ത്ഥിനിക്ക് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നഷ്ടമായത് ആറുലക്ഷം രൂപ ; തട്ടിപ്പ് ഇന്‍സ്റ്റയിലൂടെ
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിനിക്ക് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നഷ്ടമായത് ആറുലക്ഷം രൂപ. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയപ്പെട്ടവരാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പിഎച്ച്ഡി വിദ്യാര്‍ത്ഥിനി പിരിഞ്ഞു പോയ മുന്‍കാമുകന്‍ തിരികെ വരാനായാണ് തട്ടിപ്പെന്ന് അറിയാതെ ഈ പണം മുടക്കിയത്.


എന്ത് പ്രശ്‌നമാണെങ്കിലും പരിഹാരം കണ്ടെത്താന്‍ ദുര്‍മന്ത്രവാദം സഹായിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയുടെ കൈയ്യില്‍ നിന്നും ഇവര്‍ പണം തട്ടിയെടുത്തത്. മുന്‍ ആണ്‍സുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായാണ് പെണ്‍കുട്ടി തട്ടിപ്പുകാരെ സമീപിച്ചത്. ഇന്‍സ്റ്റഗ്രാമിലെ ഒരു അക്കൗണ്ടില്‍ കുടുംബപ്രശ്‌നങ്ങളും പ്രണയം, ബിസിനസ് സംബന്ധിച്ച എന്തുപ്രശ്‌നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം നല്‍കിയുള്ള പോസ്റ്റ് കണ്ടാണ് പെണ്‍കുട്ടി സംഘത്തെ സമീപിച്ചത്.

ആറുമാസം മുന്‍പാണ് ആണ്‍സുഹൃത്ത് വിദ്യാര്‍ത്ഥിനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഈ സമയത്ത് പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധം തുടരാനായി പെണ്‍കുട്ടി ദുര്‍മന്ത്രവാദത്തെ പെണ്‍കുട്ടി ആശ്രയിക്കുകയായിരുന്നു. ഈ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയും ആണ്‍സുഹൃത്തുമായുള്ള പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് തട്ടിപ്പുകാര്‍ പ്രത്യേക പൂജ ചെയ്താല്‍ സുഹൃത്ത് തിരികെ വരുമെന്നും ഫോണില്‍ വിളിക്കുമെന്നും പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് പൂജയ്ക്കായി ഇവര്‍ ആവശ്യപ്പെട്ട പണം പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴി അയച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ഫോണ്‍നമ്പറുകള്‍ തട്ടിപ്പുകാര്‍ ചോദിച്ചുവാങ്ങുകയും ആണ്‍സുഹൃത്തിന്റെ ഫോണില്‍നിന്ന് കോള്‍ വരുമെന്നു അറിയിക്കുകയും ചെയ്തു. ഈ കോള്‍ എടുക്കരുതെനന്നും നിര്‍ദേശിച്ചിരുന്നു.

പക്ഷേ, അത് എടുക്കരുതെന്നുമായിരുന്നു ഇവരുടെ നിര്‍ദേശം. പണം കൈമാറിയതിന് പിന്നാലെ തന്നെ ആണ്‍സുഹൃത്തിന്റെ നമ്പറില്‍നിന്ന് പെണ്‍കുട്ടിക്ക് ഫോണ്‍കോള്‍ എത്തി. പെണ്‍കുട്ടി ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് തട്ടിപ്പുകാര്‍ വീണ്ടും പലതവണകളായി കൂടുതല്‍ പണം ആവശ്യപ്പെടുകയും പെണ്‍കുട്ടി പലതവണകളായി ഏകദേശം 5.84 ലക്ഷം രൂപ കൈമാറുകയും ചെയ്തു.

എന്നാല്‍ ഇ പണം മുഴുവന്‍ നല്‍കിയിട്ടും സുഹൃത്തില്‍നിന്ന് മറ്റുഫോണ്‍കോളോ പ്രതികരണമോ ഉണ്ടായില്ല, ഇതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ പെണ്‍കുട്ടി പരസ്യം കണ്ട ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.


Other News in this category



4malayalees Recommends