സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സംഭവം ; കയറില്‍ തൂങ്ങി രക്ഷിക്കാന്‍ യുവതി കരഞ്ഞത് രണ്ടു മണിക്കൂര്‍ ; ഭര്‍ത്താവ് അറസ്റ്റില്‍

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സംഭവം ; കയറില്‍ തൂങ്ങി രക്ഷിക്കാന്‍ യുവതി കരഞ്ഞത് രണ്ടു മണിക്കൂര്‍ ; ഭര്‍ത്താവ് അറസ്റ്റില്‍
മധ്യപ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഗ്രാമത്തില്‍ കഴിഞ്ഞ മാസം അവസാനം നടന്ന സംഭവത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജവാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കീരോന്‍ ഗ്രാമത്തിലുള്ള രാകേഷ് കീരിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ ഉഷയെ കയറില്‍ കെട്ടിയശേഷം വീടിന് സമീപമുള്ള കിണറ്റിലിറിക്കുകയായിരുന്നു. തുടര്‍ന്ന് രാകേഷ് തന്നെ ഇതിന്റെ വീഡിയോ എടുത്ത് ഉഷയുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്ത് സ്ത്രീധനം നല്‍കണമെന്ന് ഭീഷണിപ്പെടുത്തി. സ്ത്രീധനമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നാണ് രാകേഷ് ആവശ്യപ്പെട്ടത്. രണ്ടു മണിക്കൂറോളമാണ് ഉഷ കിണറ്റില്‍ കഴുത്തറ്റം വെള്ളത്തില്‍ കയറില്‍ തൂങ്ങി കിടന്നത്. വെള്ളത്തില്‍ മുങ്ങികിടക്കുന്ന ഉഷ, രക്ഷിക്കാന്‍ വേണ്ടി കേണപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. രണ്ടു മണിക്കൂറിനുശേഷം രാകേഷ് തന്നെ കയര്‍ വലിച്ച് ഉഷയെ പുറത്തെത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ആഗസ്റ്റ് 21ന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ് രാകേഷിന്റെ അറസ്റ്റ്.

Other News in this category



4malayalees Recommends