നിയമ ലംഘനം ; ബഹ്‌റൈനില്‍ നീക്കം ചെയ്തത് 2700 പോസ്റ്ററുകള്‍
നിയമം പാലിക്കാതെ സ്റ്റിക്കര്‍ പതിച്ച കേസില്‍ ബഹ്‌റൈനില്‍ വിവിധ സ്ഥലങ്ങളില്‍ നടപടി. വിവിധയിടങ്ങളില്‍ പതിച്ച 2700 ഓളം അനധികൃത പോസ്റ്ററുകളും നോട്ടീസുകളും ആണ് നീക്കം ചെയ്തത്. ബഹ്‌റൈന്‍ ക്യാപിറ്റല്‍ മുന്‍സിപ്പല്‍ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്.
അലക്ഷ്യമായി പലയിടങ്ങളിലും സ്റ്റിക്കര്‍ പതിച്ചു. നിയമം പാലിക്കാതെ പതിച്ച സ്റ്റിക്കറുകളും നോട്ടീസുകളും പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത് നീക്കം ചെയ്തത്. ഹൂറ, ഗുദൈബിയ, ജുഫൈര്‍, ഉമ്മുല്‍ ഹസം, മനാമ സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പോസ്റ്റുകള്‍ പതിച്ചിരുന്നത്. ചിലയിടങ്ങളില്‍ ട്രാഫിക് ബോര്‍ഡുകളില്‍ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചത് നീക്കം ചെയ്തു. വൈദ്യുതി വിളക്ക് സാപിച്ചിരിക്കുന്ന കാലുകളിലും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പചിച്ചതും ശ്രദ്ധയില്‍പ്പെട്ടിരുന്നു ഇതെല്ലാം ആണ് നീക്കം ചെയ്തത്.