ഭക്ഷണത്തില്‍ ഓന്തിനെ കണ്ടെന്ന് വിദ്യാര്‍ത്ഥികള്‍, സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച അന്‍പതോളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

ഭക്ഷണത്തില്‍ ഓന്തിനെ കണ്ടെന്ന് വിദ്യാര്‍ത്ഥികള്‍, സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച അന്‍പതോളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ
സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച 50ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ബീഹാറിലെ സീതാര്‍മഹി ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതിനിടെ, ഭക്ഷണത്തില്‍ നിന്ന് ഓന്തിനെ കണ്ടെന്ന് കുട്ടികള്‍ പറഞ്ഞതായി സദര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, കുട്ടികളുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ ഛര്‍ദ്ദിയും വയറുവേദനയും മാറിയതായും നിരീക്ഷണത്തില്‍ തുടരുന്നതായും ഡോക്ടര്‍ സുധ ത്സാ അറിയിച്ചു.

ഇന്നലെ സ്‌കൂളിലെ ഉച്ചഭക്ഷണം കുട്ടികള്‍ കഴിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Other News in this category



4malayalees Recommends