400 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം ; പട്‌നയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മരണം

400 രൂപയെച്ചൊല്ലിയുള്ള തര്‍ക്കം ; പട്‌നയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മരണം
ബിഹാറിലെ പട്‌നയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി. ജയ് സിംഗ് (50), ശൈലേഷ് കുമാര്‍ (35), പ്രദീപ് കുമാര്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. മിന്റൂസ് (22) എന്ന യുവാവാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 400 രൂപയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു.

സുരഗ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യക്തിപരമായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവ സ്ഥലത്ത് പൊലീസ് സേന ക്യാമ്പ് ചെയ്തിട്ടുണ്ടെന്നും സ്ഥിതി ഇപ്പോള്‍ സാധാരണ നിലയിലാണെന്നും ഫതുഹ ഡിഎസ്പി സിയ റാം യാദവ് പറഞ്ഞു.

Other News in this category



4malayalees Recommends