വ്യാജ പാസ്‌പോര്‍ട്ടുമായി ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി ദമ്പതികള്‍ക്ക് മൂന്നുവര്‍ഷം തടവ്

വ്യാജ പാസ്‌പോര്‍ട്ടുമായി ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി ദമ്പതികള്‍ക്ക് മൂന്നുവര്‍ഷം തടവ്
വ്യാജ പാസ്‌പോര്‍ട്ടുമായി ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ പിടിയിലായ പ്രവാസി ദമ്പതികള്‍ക്ക് മൂന്ന് വര്‍ഷം വീതം തടവ്. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ആള്‍മാറാട്ടം നടത്തി വ്യാജ പാസ്‌പോര്‍ട്ടുമായി ബഹ്‌റൈനില്‍ പ്രവേശിച്ച ഏഷ്യന്‍ ദമ്പതികളെയാണ് ശിക്ഷിച്ചത്. യുഎഇയില്‍ നിന്നാണ് ഇവര്‍ ബഹ്‌റൈനിലെത്തിയത്. മലേഷ്യയില്‍ നിന്നുള്ള പാസ്‌പോര്‍ട്ടുമായാണ് ഇവര്‍ യുഎഇയിലേക്ക് പ്രവേശിച്ചതെങ്കിലും അവ യഥാര്‍ത്ഥത്തില്‍ അവരുടേതായിരുന്നില്ല.

Other News in this category



4malayalees Recommends