വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ യുവാവ് ഭാര്യയുടെ കല്യാണ സാരിയില്‍ തൂങ്ങി മരിച്ചു.
റാണിപ്പട്ട് സ്വദേശിയായ ശരവണന്‍ (27) ആണ് മരിച്ചത്. ശരവണന് ചെങ്കല്‍പെട്ട് സ്വദേശിയായ 21 കാരിയും തമ്മിലുള്ള വിവാഹം രണ്ടു ദിവസം മുമ്പായിരുന്നു നടന്നത്.
ഇന്നലെ പുലര്‍ച്ചെ യുവതി എഴുന്നേറ്റപ്പോള്‍ ശരവണനെ കല്യാണ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാന്‍ തീരുമാനിച്ചിരുന്നുവെന്നും മരണത്തെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിയേയും മാതാപിതാക്കളേയും ചോദ്യം ചെയ്തു.