പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ പിടിയില്‍. ഒഡീഷയിലെ ബാലസോര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിലാണ് പോലീസ് നാല് പേരെ പിടികൂടിയത്.
പിടിയിലായവരില്‍ മൂന്നുപേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും മറ്റൊരു പ്രതി പീഡനത്തിന് ഒത്താശചെയ്ത ഹോട്ടല്‍ മാനേജരാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. സ്കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച് വീട്ടില്‍നിന്ന് ഇറക്കി. തുടര്‍ന്ന് പ്രതികളായ മറ്റുരണ്ടുപേരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.
മൂന്നുപ്രതികളും പെണ്‍കുട്ടിയെ ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് മുതല്‍ നിരന്തരം ബലാത്സംഗത്തിനിരയാക്കി. പിറ്റേദിവസമാണ് ഇവര്‍ പെണ്‍കുട്ടി ഹോട്ടലില്‍ നിന്ന് വിട്ടയച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറയുകയായിരുന്നു.