കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഓള് ഇന്ത്യ മജ്ലിസ്ഇഇത്തേഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കുവനാണ് ഒവൈസിയുടെ വെല്ലുവിളി.
കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകര്‍ത്തതെന്ന കാര്യം ആരും മറക്കരുതെന്നും ഒവൈസി ഓര്‍മ്മിപ്പിച്ചു. രാഹുല്‍ വയനാട്ടില്‍ അല്ല ഇക്കുറി മത്സരിക്കേണ്ടത്. തനിക്കെതിരെ ഹൈദരാബാദില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് ഒവൈസി വെല്ലുവിളിച്ചു.
അതേ സമയം രാജ്യത്ത് തുല്യത ഉറപ്പാക്കാന്‍ ജാതി സെന്‍സസ് അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രമേശ് ബിദുരി വിവാദം ജാതി സെന്‍സസ് ആവശ്യത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബിജെപി ശ്രമമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.