കടം നല്‍കിയ പണം തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് അച്ഛനും മകനും ചേര്‍ന്ന് ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച ശേഷം ശരീരത്തില്‍ മൂത്രമൊഴിച്ചെന്ന് പരാതി. ബിഹാറിലെ പാറ്റ്‌നയിലാണ് സംഭവം നടന്നത്.
ഖുസ്രുപുര്‍ ഗ്രാമത്തില്‍ വസിക്കുന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. പ്രമോദ് സിംഗ് എന്നയാളുടെ പക്കല്‍ നിന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യുവതി 1,500 രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് ശനിയാഴ്ച രാത്രിയാണ് പ്രമോദ് സിംഗ് മകന്‍ അന്‍ഷു സിംഗിനും സംഘത്തിനുമൊപ്പമെത്തി യുവതിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊണ്ടുപോയത്. തുടര്‍ന്ന് യുവതിയെ നഗ്‌നയാക്കിയ ശേഷം അക്രമിസംഘം ഇവരെ മര്‍ദ്ദിച്ചു. ഇതിനുശേഷമാണ് യുവതിയുടെ ശരീരത്തിലേക്ക് അന്‍ഷു സിംഗ് മൂത്രമൊഴിച്ചത്.
കടംവാങ്ങിയതിലേറെ തുക തിരികെ നല്‍കിയിട്ടും സിംഗ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും റോഡിലൂടെ നഗ്‌നയാക്കി നടത്തുമെന്നും കാട്ടി യുവതി നേരത്തെ പോലീസില്‍ വിവരമറിയിച്ചിരുന്നു. ഈ പരാതിയില്‍ പ്രകോപിതരായി ആണ് അക്രമിസംഘം യുവതിയെ അപമാനിച്ചത്.