ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ അധ്യാപകര്‍ക്ക് മോചനം

ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ അധ്യാപകര്‍ക്ക് മോചനം
ബഹ്‌റൈനില്‍ ബിഎഡ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി അധ്യാപിക അടക്കമുള്ളവര്‍ മോചിതരായി. ഇന്ത്യന്‍ എംബസിയുടെയും മന്ത്രാലയങ്ങളുടെയും ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകര്‍ക്കെതിരെ കേസുകള്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അധ്യാപകരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നതിന് ബഹ്‌റൈന്‍ മന്ത്രാലയം നിര്‍ദേശിക്കപ്പെട്ട പരിശോധനാ സംവിധാനമായ ക്വാഡ്രാബേയില്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതനുസരിച്ച് അധ്യാപകര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോള്‍ പലരുടെയും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന റിപ്പോര്‍ട്ട് വന്നതാണ് നിയമനടപടികള്‍ക്ക് ഇടയാക്കിയത്.

Other News in this category



4malayalees Recommends