ഡല്‍ഹിയില്‍ ആള്‍ക്കൂട്ട കൊലപാതകം; മോഷണ കുറ്റം ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവാവാനെ മര്‍ദിച്ചു കൊലപ്പെടുത്തി

ഡല്‍ഹിയില്‍ ആള്‍ക്കൂട്ട കൊലപാതകം; മോഷണ കുറ്റം ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവാവാനെ മര്‍ദിച്ചു കൊലപ്പെടുത്തി
രാജ്യ തലസ്ഥാനത്തെ നടുക്കി ആള്‍ക്കൂട്ട കൊലപാതകം. മാനസിക വെല്ലുവിളി നേരിടുന്ന 26 കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. ഇസ്സര്‍ അഹമ്മദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സുന്ദര്‍ നഗരിയിലാണ് സംഭവം.

ഇരുമ്പ് തൂണില്‍ കെട്ടിയിട്ട് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് തന്നെ മര്‍ദിക്കരുതെന്ന് ആവശ്യപ്പെടുന്ന ദൃശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പഴക്കച്ചവടക്കാരനായ അബ്ദുള്‍ വാജിദാണ് യുവാവിന്റെ പിതാവ്. അദ്ദേഹമാണ് പൊലീസില്‍ പരാതി നല്‍കിയത്.

മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മകന്‍ മരിച്ചതെന്ന് കാണിച്ചാണ് അബ്ദുള്‍ വാജിദ് പരാതി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ജോലി കഴിഞ്ഞു വരുമ്പോള്‍ മകന്‍ പുറത്ത് വേദനകൊണ്ട് പുളഞ്ഞ് കിടക്കുന്നത് കണ്ടതെന്ന് പിതാവ് പറയുന്നു. ശരീരമാസകലം മുറിവുകളുണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends