ബിജെപിയുമായി ഇനി കൂട്ടില്ല; ലോകസഭ തിരഞ്ഞെടുപ്പിനായി പുതുസഖ്യം; അണ്ണാമലൈയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല

ബിജെപിയുമായി ഇനി കൂട്ടില്ല; ലോകസഭ തിരഞ്ഞെടുപ്പിനായി പുതുസഖ്യം; അണ്ണാമലൈയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല
ബിജെപിയുമായുള്ള സഖ്യം ഇനിയില്ലെന്നും ലോകസഭ തിരഞ്ഞെടുപ്പിനായി പ്രത്യേക സഖ്യം രൂപീകരിക്കുമെന്നും അണ്ണാ ഡിഎംകെ. തമിഴ്‌നാട്ടിലെ ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈയെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടി വ്യക്താവ് കെ.പി മുനുസ്വാമി പറഞ്ഞു.

ബിജെപിയെ പോലൊരു വലിയ പാര്‍ട്ടിയോട് അതിന്റെ പ്രസിഡന്റിന്റെ മാറ്റാന്‍ അണ്ണാ ഡിഎംകെ ആവശ്യപ്പെടുമോ എന്ന് ചോദിക്കുന്നതും പോലും ബാലിശമാണെന്നും മുനുസ്വാമി പറഞ്ഞു.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ വിട്ടുപോക്ക് താല്‍ക്കാലികം മാത്രമാകുമെന്നു ബിജെപി കരുതുന്നത്. പ്രതിപക്ഷ ഇന്ത്യ മുന്നണി യാഥാര്‍ഥ്യമായപ്പോഴാണ് എന്‍ഡിഎയെ ഉണര്‍ത്താന്‍ ബിജെപി ശ്രമം തുടങ്ങിയത്. ബെംഗളൂരുവില്‍ ഇന്ത്യ മുന്നണി യോഗം ചേര്‍ന്നപ്പോള്‍ ന്യൂഡല്‍ഹിയില്‍ 38 കക്ഷികളെ വിളിച്ചു കൂട്ടി ബിജെപി എന്‍ഡിഎ സജീവമാക്കി.

Other News in this category



4malayalees Recommends