ഡല്‍ഹിയില്‍ ഐഎസ് ഭീകരനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ഐഎസ് ഭീകരനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍
ഡല്‍ഹിയില്‍ ഐഎസ് ഭീകരനെന്ന് സംശയിക്കുന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷഹനാസ് എന്നയാളാണ് പിടിയിലായത്. ഡല്‍ഹി പൊലീസും എന്‍ഐഎയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

പൂനെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷഹനാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ബൈക്ക് മോഷണവുമായി നടത്തിയ അന്വേഷണമാണ് തീവ്രവാദ ബന്ധത്തിലേക്ക് എത്തിയതെന്നാണ് എന്‍ഐഎ പറയുന്നത്. അന്ന് ഷഹനാസിനെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഷഹനാസ് ഡല്‍ഹി സ്വദേശിയാണെന്നാണ് സൂചന.

ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ റൂമില്‍ നടത്തിയ റെയ്ഡില്‍ ഐഎസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം ഷഹനാസിലേക്ക് എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂവെന്ന് എന്‍ഐഎ അറിയിച്ചു.

Other News in this category



4malayalees Recommends