ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീട്ടില്‍ വ്യാപക പരിശോധനയുമായി പൊലീസ്. മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവര്‍ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടത്തി.
പരിശോധന നടത്തിയതല്ലാതെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. വിദേശ ഫണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നതെന്നാണ് പൊലീസുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.