ഹോം വര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ അധ്യാപകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചു വയസുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. രാമന്തപൂര്‍ വിവേക് നഗറിലെ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഹേമന്ത് ആണ് മരിച്ചത്.
ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ കുട്ടിയെ അധ്യാപകന്‍ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നു. സ്‌കൂളില്‍ കുഴഞ്ഞുവീണ ഹേമന്ത്ര് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.
അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നില്‍ പ്രതിഷേധം നടത്തി.
പൊലീസ് അന്വേഷണം തുടങ്ങി.