ചാപിള്ളയെന്ന് സ്ഥിരീകരിച്ച് ആശുപത്രി അധികൃതര്‍ വിട്ടു നല്‍കിയ കുഞ്ഞ് സംസ്‌കരിക്കുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് കരഞ്ഞു.
സില്‍ചറിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭത്തിന്റെ ആറാം മാസം കുഞ്ഞു ജനിക്കുകയായിരുന്നു. അസ്വസ്ഥതകളെ തുടര്‍ന്ന് ആറു മാസം ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത്. സ്ഥിതി ഗുരതരമാണെന്നും കുഞ്ഞിനേയോ അമ്മയേയോ ഒരാളെ മാത്രം രക്ഷിക്കാനാകൂവെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്ന്ന് പ്രസവം നടത്തി അമ്മയെ രക്ഷിക്കാന്‍ ബന്ധുക്കള്‍ പറഞ്ഞു.
ചാപിള്ളയാണ് പ്രസവിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. മൃതദേഹം പാക്കറ്റിലാക്കി ബന്ധുക്കള്‍ക്ക് നല്‍കി. സംസ്‌കരിക്കാന്‍ പാക്കറ്റ് തുറന്നപ്പോള്‍ കുഞ്ഞ് പെട്ടെന്ന് കരഞ്ഞു. ഉടന്‍ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.
കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് കുഞ്ഞിന്റെ കുടുംബം പരാതി നല്‍കി.