മോഷ്ടിച്ച പണം ഉപയോഗിച്ച് റീല്‍സ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തു ; ഡിജിറ്റല്‍ ട്രാക്കിങിലൂടെ പോലീസ് പിടികൂടി

മോഷ്ടിച്ച പണം ഉപയോഗിച്ച് റീല്‍സ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തു ; ഡിജിറ്റല്‍ ട്രാക്കിങിലൂടെ പോലീസ് പിടികൂടി
മോഷ്ടിച്ച പണം ഉപയോഗിച്ച് റീല്‍സ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത കള്ളന്മാരെ ഡിജിറ്റല്‍ ട്രാക്കിങിലൂടെ പോലീസ് പിടികൂടി. കാണ്‍പൂരിലെ തരുണ്‍ ശര്‍മ്മ എന്ന ജ്യോത്സ്യന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച തുക ഉപയോഗിച്ചാണ് ഇവര്‍ റീല്‍സ് ചെയ്തത്.

വീട്ടില്‍ മോഷണം നടന്നതിന് പിന്നാലെ തരുണ്‍ ശര്‍മ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കള്ളന്മാരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് മോഷ്ടാക്കള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഇടാന്‍ തോന്നിയത്. മോഷ്ടിച്ച നോട്ടുകള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ കിടക്കയില്‍ വാരിവിതറി വീഡിയോ ചിത്രീകരിച്ചു. വീഡിയോ ഷൂട്ട് ചെയ്തയാളിന്റെ ഒരു കൈയില്‍ കുറേ അഞ്ഞൂറുരൂപ നോട്ടുകളുമുണ്ടായിരുന്നു.

റീല്‍സ് വൈറലായതോടെ മോഷ്ടക്കളെ സംബന്ധിച്ച സൂചനകള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് ഡിജിറ്റല്‍ ട്രാക്കിങ്ങിലൂടെ മോഷ്ടാക്കളെ കണ്ടെത്തി. ഏകദേശം 2 ലക്ഷം രൂപയുടെ നോട്ടുകളും 2 മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ജ്യോത്സ്യന്‍ തരുണ്‍ ശര്‍മയുടെ വീട്ടില്‍ മോഷണം നടത്തിയത് ഈ സംഘമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends