സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 150 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഏഴ് സൈനികരുടെ അടക്കം 42 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി.
ചുങ്താമിലെ അണക്കെട്ടിനോട് ചേര്‍ന്നുള്ള തുരങ്കത്തില്‍ 14 പേര്‍ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ടീസ്റ്റ നദിയില്‍ ജലനിരപ്പ് താഴ്ന്നുവെങ്കിലും ശക്തമായ ഒഴുക്കും അടിഞ്ഞു കൂടിയ ചെളിയും വെല്ലുവിളിയാണ്. പലയിടങ്ങളില്‍ നിന്നും ആളുകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്തു. 2011 പേരെയാണ് ഇതുവരെ രക്ഷപെടുത്തിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.