നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു; പലസ്തീന്‍ ഭൂമി കൈയേറുന്നത് അവസാനിപ്പിക്കണം; ഇസ്രയേലിനെതിരെ യെച്ചൂരി

നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു; പലസ്തീന്‍ ഭൂമി കൈയേറുന്നത് അവസാനിപ്പിക്കണം; ഇസ്രയേലിനെതിരെ യെച്ചൂരി
ഹമാസ് നടത്തിയ ഭീകരാക്രമണത്തെില്‍ ഇസ്രയേലിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം.പലസ്തീനികള്‍ക്കെതിരെ ഇസ്രായേലിലെ വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഈ വര്‍ഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീന്‍ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും യുഎന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാര നയം നടപ്പിലാക്കുകയും വേണമെന്നും യെച്ചൂരി എക്‌സില്‍ കുറിച്ചു.

അതേസമയം, ഹമാസ് സംഘം നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആയിരത്തിലേറെ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഇസ്രായേല്‍ പ്രധാനമന്ത്രി കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗാസയില്‍ അതിശക്തമായ ആക്രമണം അരങ്ങേറിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category



4malayalees Recommends