കൃത്യസമയത്ത് പൂച്ചെണ്ട് നല്‍കിയില്ല, പൊതുവേദിയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലി തെലങ്കാന മന്ത്രി

കൃത്യസമയത്ത് പൂച്ചെണ്ട് നല്‍കിയില്ല, പൊതുവേദിയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലി തെലങ്കാന മന്ത്രി
പൊതുവേദിയില്‍ കൃത്യസമയത്ത് പൂച്ചെണ്ട് നല്‍കാത്തതില്‍ കുപിതനായി സുരക്ഷാ ഉദ്യോഗസ്ഥനെ അടിച്ച് മന്ത്രി. തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ് അലിയാണ് തന്റെ ഗണ്‍മാനെ പരസ്യമായി തല്ലിയത്.

മന്ത്രിയായ ശ്രീനിവാസ് യാദവിന്റെ പിറന്നാളിന് അദ്ദേഹത്തിന് നല്‍കാനുള്ള പൂച്ചെണ്ടെത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. ഔദ്യോഗിക പരിപാടിക്കിടെ ശ്രീനിവാസനെ ആശ്ലേഷിച്ച അലി, അദ്ദേഹത്തിന് നല്‍കുന്നതിനായി പൂച്ചെണ്ട് തിരഞ്ഞു.

എന്നാല്‍ അടുത്തെവിടെയും പൂച്ചെണ്ട് കണ്ടില്ല. ഇതില്‍ ക്ഷുഭിതനായി മന്ത്രി ഗണ്‍മാന്റെ മുഖത്തടിക്കുകയായിരുന്നു. ഇത് കണ്ട് ഉടന്‍ തന്നെ പൂച്ചെണ്ടുമായി മറ്റുള്ളവര്‍ ഓടിയെത്തുകയായിരുന്നു.

തുടര്‍ന്ന് ഗണ്‍മാനെ അടിക്കുന്നതില്‍ നിന്നും അലിയുടെ കൈ പിടിച്ച് മന്ത്രി ശ്രീനിവാസ് മാറ്റുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

ബിജെപി എംപി അരവിന്ദ് ധര്‍മപുരിയാണ് വീഡിയോ പങ്കുവെച്ചത്. അംഗീകരിക്കാനാവാത്ത പെരുമാറ്റമാണ് മന്ത്രിയില്‍ നിന്നുമുണ്ടായതെന്നും അപലപിക്കുന്നുവെന്നും വിഡിയോ പങ്കുവച്ച് എംപി എക്‌സില്‍ കുറിച്ചു.

Other News in this category



4malayalees Recommends