അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബിഹാര്‍ പോലീസ്

അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബിഹാര്‍ പോലീസ്
അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബിഹാര്‍ പോലീസ്. രക്തം വാര്‍ന്ന് കിടന്ന മൃതദേഹമാണ് പോലീസ് ഉദ്യോഗസ്ഥര്‍ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

ഫകുലിയിലെ ധോനി കനാല്‍ പാലത്തില്‍ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ഒരാളുടെ രക്തത്തില്‍ കുളിച്ച മൃതദേഹം രണ്ടു പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്കെറിയുന്നതും വീഡിയോയില്‍ കാാണാം.

പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനയക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങളെന്നും അതിനാലാണ് അവശിഷ്ടങ്ങള്‍ കനാലിലേക്കെറിഞ്ഞതെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കനാലിലെറിഞ്ഞ മുഴുവന്‍ ശരീര ഭാഗങ്ങളും വീണ്ടെടുത്ത് പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

Other News in this category



4malayalees Recommends