ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ നാലും ഏഴും വയസ്സും മാത്രം പ്രായമുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തി.
ബല്‍റായ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബഹദൂര്‍പൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ക്രൂര സംഭവം. പെണ്‍കുട്ടികളുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് കൊല നടത്തിയതെന്നാണ് കരുതുന്നത് എന്നു പൊലീസ് പറഞ്ഞു.
ജയ്വീര്‍ സിങ് എന്നയാളുടെ മക്കളാണ് കൊല്ലപ്പട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയും മറ്റുമക്കളും വീട്ടില്‍ ഇല്ലാതിരുന്ന സമയാണ് കൊലപാതകം നടന്നത്.
ക്രൂരകൃത്യം ചെയ്തവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.