ഫ്രിഡ്ജ് കംപ്രസര്‍ പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഫ്രിഡ്ജ് കംപ്രസര്‍ പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. പഞ്ചാബിലെ ജലന്തറിലാണ് സംഭവം. ഞായറാഴ്ച്ച രാത്രി അവതാര്‍ നഗര്‍ ഏരിയലിലാണ് സംഭവം. പൊട്ടിത്തെറിക്ക് പിന്നാലെ വീട്ടില്‍ തീ പടര്‍ന്നു പിടിച്ചു.

വീട്ടിലുണ്ടായിരുന്ന അഞ്ച് പേരേയും അടുത്തുള്ള സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. യാഷ്പാല്‍ ഗയ് (70), റുച്ചി ഗായ് (40), മന്‍ഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. എന്താണ് അപകടകാരണമെന്ന് കണ്ടെത്തുന്നതിനായി സംഭവസ്ഥലത്ത് നിന്നും സാമ്പിളുകള്‍ ശേഖരിച്ചു.

Other News in this category



4malayalees Recommends