യുപിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; കേസെടുത്തു

യുപിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; കേസെടുത്തു
യുപിയെ നടുക്കി വീണ്ടും ഒരു കൂട്ട ബലാത്സംഗത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മൂന്ന് പേര്‍ ചേര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.

ഓട്ടോയില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ മൂന്നുപേര്‍ വാഹനം തടഞ്ഞുനിര്‍ത്തി ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.പിന്നീട് ഹോട്ടല്‍ റൂമിലെത്തിച്ച് പീഡിപ്പിച്ചു. അതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തി വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരയെ വൈദ്യചികിത്സയ്ക്ക് അയച്ചു. പീഡനം ചെറുത്തപ്പോള്‍ പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പറഞ്ഞു.

കേസില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടിക്കുമെന്നും ഹാപൂര്‍ പൊലീസ് സൂപ്രണ്ട് രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Other News in this category



4malayalees Recommends