ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ സ്‌കൂള്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് 15 വയസുകാരന്‍ വിദ്യാര്‍ത്ഥി മരിച്ചു. ബന്‍സിധര്‍ വിദ്യാപീഠത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സുമന്ത ദാസ് ആണ് മരിച്ചത്. ഒക്ടോബര്‍ ഏഴിനാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്.
വീട്ടില്‍ തിരിച്ചെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതായി വിദ്യാര്‍ത്ഥി രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
തന്റെ അനുവാദമില്ലാതെ സൈക്കിള്‍ എടുത്തെന്ന സഹപാഠിയുടെ പരാതിയെ തുടര്‍ന്നാണ് മകനെ അധ്യാപകന്‍ മര്‍ദ്ദിച്ചതെന്ന് സുമന്ത ദാസിന്റെ പിതാവ് പരാതിയില്‍ പറയുന്നു.
അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.