മരുന്നുകളുടെ വിലയിലെ വ്യത്യാസം ; കര്‍ശന നിര്‍ദ്ദേശവുമായി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി
മരുന്നുകള്‍ക്ക് തോന്നിയത് പോലെ വിലയീടാക്കാന്‍ സാധിക്കില്ലെന്ന് ബഹ്‌റൈന്‍. ഫാര്‍മസ്യൂട്ടിക്കല്‍ ഏജന്റുമാരുടെ ലാഭം നിര്‍ണയിക്കുന്നത് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്.
മരുന്ന് എജന്റുകളുടെ പൂഴ്ത്തിവെപ്പ് മരുന്നുകളുടെ വില ഉയര്‍ത്താനിടയാക്കും. പാര്‍ലമെന്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വില ഉയരുമെന്ന് പ്രതീക്ഷിച്ച് ഏജന്റുമാര്‍ക്കും ഫാര്‍മസികള്‍ക്കും ഒരു കാര്യവുമില്ല.നേരത്തെ നിര്‍ണയിച്ച വിലക്ക് മാത്രമേ മരുന്നുകള്‍ വിപണനം നടത്താന്‍ കഴിയുകയുള്ളൂവെന്ന് അറിയിച്ചു.