ഓടുന്ന ബൈക്കില്‍ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച് സ്‌നേഹ പ്രകടനം ; 8000 രൂപ പിഴയിട്ട് പൊലീസ്

ഓടുന്ന ബൈക്കില്‍ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച്  സ്‌നേഹ പ്രകടനം ; 8000 രൂപ പിഴയിട്ട് പൊലീസ്
ഓടുന്ന ബൈക്കിലിരുന്നുള്ള സ്‌നേഹ പ്രകടനത്തിന് ഉത്തര്‍പ്രദേശിലെ ഹാപുര്‍ പൊലീസ് 8000 രൂപ പിഴയിട്ടു. ഹെല്‍മറ്റ് ധരിക്കാതെ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച ദമ്പതികള്‍ക്കാണ് പണി കിട്ടിയത്. ഈ ബൈക്ക് യാത്രയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു.

സിംഭവാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയ പാത 9 ലാണ് സംഭവം നടന്നത്. നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹാപുര്‍ പൊലീസ് ദമ്പതികള്‍ക്ക് കനത്ത പിഴ ചുമത്തിയത്. മോട്ടോര്‍ വാഹന നിയമ പ്രകാരം ബൈക്ക് യാത്രികനില്‍ നിന്ന് 8000 രൂപ പിഴ ചുമത്തുകയും നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇക്കാര്യം ഹാപുര്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

Other News in this category



4malayalees Recommends