കാമുകനുമായുള്ള ലൈംഗികബന്ധം നേരില്‍ കണ്ട സഹോദരിമാരെ 18കാരി തലയറുത്ത് കൊന്നു

കാമുകനുമായുള്ള ലൈംഗികബന്ധം നേരില്‍ കണ്ട സഹോദരിമാരെ 18കാരി തലയറുത്ത് കൊന്നു
യുപിയില്‍ ആറും നാലും വയസ്സുള്ള സഹോദരിമാരെ 18കാരി തലയറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ഈത്ത്ഹാ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിനുള്ളിലാണ് കുട്ടികളുടെ ശരീരം കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ജയ് വീര്‍ സിംഗിന്റെ രണ്ട് പെണ്‍മക്കളാണ് കൊല്ലപ്പെട്ടത്. ആറ് വയസ്സുള്ള സുര്‍ഭി, 4 വയസ്സുകാരി റോഷ്‌നി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

ഇവരുടെ മൂത്ത സഹോദരിയായ അഞ്ജലി പാലാണ് കൊല നടത്തിയതെന്ന് കാന്‍പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. ഇവര്‍ കുറ്റസമ്മതം നടത്തിയതായും അദ്ദേഹം പറഞ്ഞു. വീട്ടിലാരുമില്ലാതിരുന്ന നേരത്താണ് അഞ്ജലി കൊലനടത്തിയത്.

കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെപ്പറ്റി അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 3 പുരുഷന്‍മാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വീട്ടിലാരുമില്ലാതിരുന്ന സമയത്ത് അഞ്ജലി കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇത് സഹോദരിമാര്‍ കണ്ടിരുന്നുവെന്നുമാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്നാണ് സഹോദരിമാരെ അഞ്ജലി കൊന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Other News in this category



4malayalees Recommends