കന്യാകുമാരിയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

കന്യാകുമാരിയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍
കന്യാകുമാരി ജില്ലയിലെ കുലശേഖരം ശ്രീ മൂകാംബിക മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി സ്വയം മരുന്ന് കുത്തി വച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ കേസും സിബിസിഐഡി പൊലീസിന് കൈമാറി. തൂത്തുകുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുഹിര്‍ത (27) ജീവനൊടുക്കിയ സംഭവത്തിലാണ് അധ്യാപകനായ മധുര സ്വദേശി പരമശിവത്തെ (65) പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറിന് വൈകുന്നേരമായിരുന്നു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറുപ്പും പൊലീസ് കൈപ്പറ്റിയിരുന്നു. തന്റെ മരണത്തിന് അധ്യാപകനും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളും ആണ് കാരണമെന്നും അധ്യാപകനായ പരമശിവം തന്നെ ശാരീരികമായി പീഡിപ്പിക്കുകയും സീനിയര്‍ വിദ്യാര്‍ത്ഥികളായ ഹരീഷും പ്രീതിയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായിട്ടാണ് കുറുപ്പില്‍ എഴുതിയിരുന്നത്.

മരുന്ന് സ്വയം കുത്തി വച്ചാണ് സുഹിര്‍ത ജീവനൊടുക്കിയത്. സുഹിര്‍ത ഹോസ്റ്റല്‍ മുറിയിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കുലശേഖരം പൊലീസ് സംഭവ സ്ഥലത്ത് എത്തി വാതില്‍ തകര്‍ത്ത് പരിശോധന നടത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടത്. മരണം നടന്ന് മൂന്നാം ദിവസം പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് ഇന്നലെ രാത്രി പരമശിവത്തെ അറസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends