ഹൈദരാബാദില്‍ 23കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തെലങ്കാനയില്‍ വന്‍ പ്രതിഷേധം. വാറങ്കല്‍ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സര്‍ക്കാര്‍ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകള്‍ നിരന്തരം മാറ്റിവെക്കുന്നതില്‍ അസ്വസ്ഥയായിരുന്നു. തുടര്‍ന്നാണ് അശോക് നഗറിലെ ഹോസ്റ്റല്‍ മുറിയില്‍ പ്രവലിക ജീവനൊടുക്കിയത്.
അര്‍ധ രാത്രി നടന്ന പ്രതിഷേധത്തില്‍ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആര്‍എസ് സര്‍ക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോസ്റ്റല്‍ മുറിയില്‍ ആണ് പ്രവലികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിഎസ്പിഎസ്‌സി പരീക്ഷയുടെ ഗ്രൂപ്പ്1 പരീക്ഷകള്‍ എഴുതിയതിന് ശേഷം രണ്ട് തവണ റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഗ്രൂപ്പ്2 പരീക്ഷ മാറ്റിവച്ചു. പരീക്ഷകള്‍ ആവര്‍ത്തിച്ച് മാറ്റിവെച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനിടയില്‍ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന പ്രവലിക പ്രതിസന്ധിയിലായതായി സുഹൃത്ത് പറഞ്ഞു.