പിതാവിന് ഹൃദയാഘാതമാണെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞ് കാമുകി വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ യുവാവിന്റെ ജനനേന്ദ്രിയം കാമുകിയുടെ ബന്ധുക്കള്‍ മുറിച്ചു മാറ്റി. ബിഹാറിലെ മുസാഫര്‍പൂരിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ലൈംഗികാവയവം നഷ്ടപ്പെട്ട യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവിന് ഹൃദയാഘാതമെന്നു പറഞ്ഞാണ് കാമുകി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്.
കാമുകിയുടെ വീട്ടിലെത്തി കൊടും ക്രൂരതയ്ക്ക് ഇരയായ യുവാവ് അവിടെ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ മകനും പ്രതിയുടെ മകളും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് യുവാവിന്റെ അച്ഛന്‍ പറയുന്നു. ഈ പ്രണയത്തിനോട് യുവതിയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെ യുവാവിന് പെണ്‍കുട്ടിയുടെ ഫോണ്‍ വരികയായിരുന്നു. ഈ സമയം യുവാവ് ജിമ്മില്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു എന്നാണ് വിവരം.
പെണ്‍കുട്ടിയുടെ ഫോണ്‍ എത്തിയതോടെ യുവാവ് ജിമ്മില്‍ പോകുന്നത് അവസാനിപ്പിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. അവിടെ യുവാവിനെ കാത്തിരുന്നത് പെണ്‍കുട്ടിയുടെ പിതാവും സഹോദരനുമായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ യുവാവിനെ അവിടെ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു.
ഈ ക്രൂരത നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ യുവാവിന്റെ സ്വര്‍ണ ചെയിന്‍, മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.