സ്‌കൂള്‍വിട്ടു വരുന്ന വഴി 12 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
മധ്യപ്രദേശിലെ രേവ ജില്ലയില്‍ 12 കാരിയെ സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരുന്ന വഴി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്‍ജാനി കേവത് (23) എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു, ഇതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കൂടെ കൂട്ടുകയും വിജനമായ സ്ഥലത്തെത്തിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം കുട്ടിയെ ഗ്രാമത്തിലെത്തിച്ചു. പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പിറ്റേ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റ കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.