ഗഗന്‍യാന്‍: ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം; അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ
മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐസ്ആര്‍ഒ. ഗഗയാന്‍ പരീക്ഷണ ദൗത്യം വിജയകരം. അഭിമാനകരമായ നേട്ടവുമായി ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 10 മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷനാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ എസ്‌കേപ് സംവിധാനം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങി.
ബഹിരാകാശ യാത്രികരെ സുരക്ഷിതമായി താഴെയിറക്കുന്നതിലാണ് ഇന്ന് പരീക്ഷണം നടത്തിയത്. വിക്ഷേപണം നടത്തിയതിനു ശേഷം ഭ്രപണപഥത്തിലെത്തും മുമ്പ് ദൗത്യം ഉപേക്ഷിക്കേണ്ട ഘട്ടം വന്നാല്‍ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങള്‍ പരിശോധിക്കലാണ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍. അടുത്ത വര്‍ഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാന്‍ ആണ് ഐഎസ്ആ!ര്‍ഒ ഒരുങ്ങുന്നത്. ചാന്ദ്രയാന്‍ 3യുടെയും ആദിത്യ എല്‍ 1 ന്റെയും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്.