പടക്കം പൊട്ടി ; കാല്‍ നട യാത്രക്കാരനായ 11 കാരന് കാഴ്ച നഷ്ടമായി
പടക്കം പൊട്ടി കുട്ടിയ്ക്ക് കാഴ്ച നഷ്ടമായി. കുനാല്‍ കശ്യപ് എന്നയാള്‍ തന്റെ ട്വിറ്റിര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ദില്ലിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയിലാണ് സംഭവം. 'നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍, ആരോ പടക്കം പൊട്ടിച്ചു, അത് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസ്സുള്ള നിരപരാധിയായ കുട്ടിയുടെ കണ്ണില്‍ പതിച്ചു. എയിംസില്‍ ഓപ്പറേഷന്‍ നടത്തിയെങ്കിലും കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവം സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.' വീഡിയോ പങ്കുവച്ച് കൊണ്ട് കുനാല്‍ എഴുതി
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 286, 337 വകുപ്പുകള്‍ പ്രകാരം ദില്ലി പോലീസ് ശാസ്ത്രി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോയില്‍ റോഡിന്റെ ഏതാണ്ട് മധ്യത്തില്‍ വച്ചാണ് പട്ടം പൊട്ടിച്ചതെന്ന് വ്യക്തം. അപ്രതീക്ഷിതമായ പടക്കം പൊട്ടുമ്പോള്‍ സ്‌ക്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ പെട്ടെന്ന് മാറാന്‍ ശ്രമിക്കുന്നത് കാണാം. പിന്നാലെ ഒരു കുട്ടി കണ്ണ് പൊത്തിക്കൊണ്ട് തെരുവിലെ ഒരു വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നു. അവന്റെ പിന്നാലെ മറ്റൊരു കുട്ടിയും നടക്കുന്നു. ദില്ലിയിലെ ഇടുങ്ങിയ തെരുവുകളില്‍ ഇത്തരം അപകടകരമായ ആഘോഷങ്ങള്‍ പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.