മകളുടെ ഭര്‍തൃമാതാവിനൊപ്പം ഒളിച്ചോടി, ഒരു മാസത്തിനുശേഷം ഇരുവരും ജീവനൊടുക്കി

മകളുടെ ഭര്‍തൃമാതാവിനൊപ്പം ഒളിച്ചോടി, ഒരു മാസത്തിനുശേഷം ഇരുവരും ജീവനൊടുക്കി
മകളുടെ ഭര്‍തൃമാതാവിനൊപ്പം ഒളിച്ചോടി. ഒരു മാസത്തിനുശേഷം ഇരുവരും ജീവനൊടുക്കി. ഒളിച്ചോടിയ പിതാവിനെയും ഭര്‍തൃമാതാവിനെയും ഒരുമിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കഴിഞ്ഞ ദിവസം സംഭവം. 44 കാരനായ രാംനിവാസ് റാത്തോഡ്, ആശാ റാണി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

രാംനിവാസിന് ഒരു മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. ആശാ റാണി ഭര്‍ത്താവിനും മകനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ഈ വര്‍ഷം മെയില്‍ ആയിരുന്നു രാംനിവാസിന്റെ മകളും ആശാ റാണിയുടെ മകനുമായുള്ള വിവാഹം നടന്നത്. വിവാഹശേഷം മകളുടെ ഭര്‍തൃവീട്ടില്‍ രാംനിവാസ് പതിവായി പോകുമായിരുന്നു. ഇതിനിടയിലാണ് മകളുടെ ഭര്‍തൃമാതാവായ ആശാ റാണിയുമായി രാംനിവാസ് അടുപ്പത്തിലായത്.

സെപ്തംബര്‍ 23 നാണ് ഇരുവരും ഒളിച്ചോടിയത്. ഇരുവരുടേയും പ്രണയത്തില്‍ ഇരു കുടുംബങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള എതിര്‍പ്പ് നേരിട്ടിരുന്നു. ആശാ റാണിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഇരുവരേയും കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ബന്ധത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

Other News in this category



4malayalees Recommends