ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ബൂത്തിന് 25 ലക്ഷം രൂപ നല്‍കാമെന്ന പ്രഖ്യാപനം ; മധ്യപ്രദേശില്‍ മന്ത്രിക്കെതിരെ കേസെടുത്തു

ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ബൂത്തിന് 25 ലക്ഷം രൂപ നല്‍കാമെന്ന  പ്രഖ്യാപനം ; മധ്യപ്രദേശില്‍ മന്ത്രിക്കെതിരെ കേസെടുത്തു
മധ്യപ്രദേശ് ഗതാഗത, റവന്യൂ മന്ത്രി ഗോവിന്ദ് സിംഗ് രാജ്പുതിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കേസെടുത്തു.

ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ബൂത്തിന് 25 ലക്ഷം രൂപ നല്‍കാമെന്ന പരസ്യ പ്രഖ്യാപനത്തിന്റ പേരിലാണ് നടപടി. കോണ്‍ഗ്രസിന്റ പരാതിയില്‍ സുര്‍ഖി നിയമസഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 3 ന് വോട്ടെണ്ണല്‍ നടക്കും.

Other News in this category



4malayalees Recommends