ഒരുവര്‍ഷമായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയുടെ തലയും ശരീരവും ഒറ്റ വെട്ടില്‍ വേര്‍പെടുത്തി; പിന്നാലെ ബൈക്കില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ഒരുവര്‍ഷമായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയുടെ തലയും ശരീരവും ഒറ്റ വെട്ടില്‍ വേര്‍പെടുത്തി; പിന്നാലെ ബൈക്കില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

വെമ്മരടി കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കത്തികൊണ്ട് വെട്ടിയെന്ന് പൊലീസ്. തലയും ശരീരവും വേര്‍പ്പെട്ട നിലയിലായിരുന്നു. വി കെ പ്രസന്ന (32) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് നാടിനെയാകെ നടുക്കിയ സംഭവം.


കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷാജിയും പ്രസന്നയും ഒരു വര്‍ഷമായി രണ്ട് വീടുകളിലാണ് താമസിക്കുന്നത്. പ്രസന്നയും 3 മക്കളും അവരുടെ വീടായ കണ്ണൂര്‍ ചെക്കിക്കുളത്തെ വീട്ടിലായിരുന്നു. ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷമായി. പള്ളിക്കുടിയന്‍ ഷാജി വെമ്മരടി കോളനിയിലാണ് താമസം. ബുധനാഴ്ച ഉച്ചയോടെ പ്രസന്ന ചെക്കികുളത്തെ വീട്ടില്‍നിന്ന് കാങ്കോല്‍ വെമ്മരടി കോളനിയിലെ വീട്ടില്‍ എത്തിയിരുന്നു.

കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് എടുക്കുവാനും വെമ്മരടി കോളനിയിലെ ഒരു കല്യാണ പരിപാടിയില്‍ പങ്കെടുക്കണമെന്നും പറഞ്ഞാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കോളനി പ്രദേശത്തുള്ളവര്‍ എല്ലാവരും കല്യാണ വീട്ടിലായിരുന്നപ്പോള്‍ ഷാജി ഉച്ചയ്ക്ക് 2.15 ഓടെ വീട്ടിലേക്ക് പോയിരുന്നു. ആ സമയത്ത് ഭാര്യയും വീട്ടില്‍ എത്തി. കല്യാണവീട്ടിലെ ശബ്ദവും അയല്‍ വീടുകളിലുള്ളവരെല്ലാം കല്യാണപരിപാടിയിലായിരുന്നതിനാലും കൊലപാതകം നടക്കുമ്പോള്‍ ആരും കണ്ടിരുന്നില്ല.

കൊല നടത്തിയശേഷം ഷാജി ബൈക്കില്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ എത്തി താനാണ് കൊല നടത്തിയതെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍, പയ്യന്നൂര്‍ സി ഐ മെല്‍വിന്‍ ജോസ്, പെരിങ്ങോം സി ഐ പിസുഭാഷ് എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

ചെക്കിക്കുളത്തെ വെള്ളകുടിയന്‍ ജാനകിയുടെയും പരേതനായ കുഞ്ഞിരാമന്റെയും മകളാണ് പ്രസന്ന. മക്കള്‍: ജനഷ (മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി), പാര്‍ത്ഥിവ് ശിവ (ഒന്നാം ക്ലാസ്), ശിവദര്‍ശിഖ് (അങ്കണവാടി വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: മധുസൂദനന്‍ ,സുരേഷ്, ബാബു, അനീഷ്, പ്രസീത.













Other News in this category



4malayalees Recommends