വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ; മൂന്നാം ദിവസം യുവ ദമ്പതികളെ വെട്ടിക്കൊന്നു

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ; മൂന്നാം ദിവസം യുവ ദമ്പതികളെ വെട്ടിക്കൊന്നു
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ ദമ്പതികളെ കൊലപ്പെടുത്തി. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം. മാരിസെല്‍വം (23), കാര്‍ത്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഒരേ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. യുവതിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറേമുക്കാലോടെ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇരുവരേയും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ അമ്മാവനെ സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഷിപ്പിങ് കമ്പനിയിലാണ് മാരിസെല്‍വം ജോലി ചെയ്തിരുന്നത്. ഒക്ടോബര്‍ 30 നാണ് ഒരു ക്ഷേത്രത്തില്‍ വച്ച് യുവാവ് കാര്‍ത്തികയെ വിവാഹം ചെയ്തത്. തുടര്‍ന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവാഹ കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends