പച്ചക്കറി വിറ്റു ജീവിച്ച 27 കാരന്‍ കൊറോണ വന്നതോടെ ജീവിതം വഴിമുട്ടി സൈബര്‍ കുറ്റവാളിയായി ; ആറു മാസം കൊണ്ട് പറ്റിച്ച് സ്വന്തമാക്കിയത് 21 കോടി രൂപ

പച്ചക്കറി വിറ്റു ജീവിച്ച 27 കാരന്‍ കൊറോണ വന്നതോടെ ജീവിതം വഴിമുട്ടി സൈബര്‍ കുറ്റവാളിയായി ; ആറു മാസം കൊണ്ട്  പറ്റിച്ച് സ്വന്തമാക്കിയത് 21 കോടി രൂപ
പച്ചക്കറി വിറ്റ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിക്കൊണ്ടിരുന്ന വ്യക്തിയാണ് ഫരീദാബാദിലെ റിഷഭ് ശര്‍മ. എന്നാല്‍ കൊറോണ വന്നതോടെ ആകെ മാറി. ആളുകളെ പറ്റിച്ച് ആറ് മാസം കൊണ്ട് ഏകദേശം 21 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലായി 37 ഓളം തട്ടിപ്പു കേസുകളില്‍ മുഖ്യ പ്രതിയാണ് റിഷഭ്. 855 ഓളം തട്ടിപ്പ് കേസുകളില്‍ ഇയാള്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 28 നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഉള്ളതായി കണ്ടെത്തി. ചൈന, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്രിമിനല്‍ ഗ്രൂപ്പുകളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫരീദാബാദില്‍ പച്ചക്കറി കച്ചവടം ചെയ്തു വരികയായിരുന്നു 27 കാരനായ റിഷഭ്. കൊറോണ കച്ചവടത്തെ ബാധിച്ചതോടെ തന്റെ കുടുംബം പോറ്റാനായി മറ്റ് പല ജോലികളും റിഷഭ് ചെയ്തിരുന്നു. ആ ഇടയ്ക്കാണ് പല തട്ടിപ്പുകളും മുമ്പും നടത്തിയിട്ടുള്ള പഴയ ഒരു കൂട്ടുകാരനെ റിഷഭ് വീണ്ടും കണ്ടുമുട്ടുന്നത്.

കൂട്ടുകാരന്‍ റിഷഭിന് കുറച്ചു ഫോണ്‍ നമ്പറുകള്‍ നല്‍കി എന്നിട്ട് ജോലി വാഗ്ദാനം ചെയ്ത് അവരോട് പണം ആവശ്യപ്പെടാന്‍ പറഞ്ഞു. ഇങ്ങനെ ആളുകളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ തുടങ്ങിയ ഇവരുടെ അവസാനത്തെ ഇര ഡെറാഡൂണിലുള്ള ഒരു ബിസിനസ്സുകാരന്‍ ആയിരുന്നു. അയാളില്‍ നിന്നും 20 ലക്ഷം രൂപയാണ് റിഷഭ് തട്ടിയെടുത്തത്.

Other News in this category



4malayalees Recommends