ലോകോത്തര ഇലട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ജനുവരിയോടെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇലട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പുതിയ പ്‌ളാന്റുകള്‍ ഇന്ത്യയില്‍സ്ഥാപിക്കാനുളള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.2030 ഓടെ ഇന്ത്യയില്‍ മൊത്തം വാഹനങ്ങളുടെ 30% ഇലക്ട്രിക് വാഹനനങ്ങളായിരിക്കണമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണിത്.
ഇല്ട്രിക് കാറുകള്‍, ബാറ്ററികള്‍ തുടങ്ങിയവ നിര്‍മിക്കുന്ന പ്‌ളാന്റുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. പൂര്‍ണ്ണമായും
അസംബിള്‍ ചെയ്ത ഇലട്രിക് കാറുകളുടെ ഇറക്കുമതി തീരുവ 60 ല്‍ നിന്നും 40 ശതമാനമായി കുറക്കണമെന്ന് ടെസ്‌ല ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ഇന്ത്യയിലുള്ള കാര്‍ നിര്‍മാണ യൂണിറ്റുകളെ പ്രോല്‍സാഹിപ്പിക്കാനായിരുന്നു അത്. എന്നാല്‍ അക്കാര്യത്തില്‍ പുനരാലോചനയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ടെസ്‌ലക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇറക്കുമതി തീരുവ കുറക്കണമെന്ന നിര്‍ദേശം പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണ് ടെസ്‌ല ചര്‍ച്ചകളില്‍ നിന്നും നേരത്തെ പിന്‍വാങ്ങിയത് ടെസ്ലയെ ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ്.