രാജസ്ഥാനില്‍ നാലു വയസുകാരിയ്ക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു ; പൊലീസുകാരന്റെ ക്രൂരത

രാജസ്ഥാനില്‍ നാലു വയസുകാരിയ്ക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു ; പൊലീസുകാരന്റെ ക്രൂരത
രാജസ്ഥാനില്‍ നാലുവയസുള്ള ദളിത് പെണ്‍കുട്ടിക്ക് നേരെ ക്രൂരത. രാജസ്ഥാനിലെ ദൗസയില്‍ പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്തു. ദൗസയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ എസ് ഐ ഭൂപേന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തു. താന്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നാണ് ഇയാള്‍ കുഞ്ഞിനെ മദ്യം നല്‍കി പീഡിപ്പിച്ചത്.

സംഭവത്തില്‍ പ്രതിഷേധവുമായി ദൗസ നിവാസികള്‍ മുദ്രാവാക്യങ്ങളുമായി രാഹുവാസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ബിജെപി എം പി കിരോടി ലാല്‍ മീര ഉള്‍പ്പെടെയുള്ളവരും പൊലീസ് സ്റ്റേഷന്‍ പ്രതിഷേധത്തിനെത്തി.

ലൈംഗികാതിക്രമം നേരിട്ട കുഞ്ഞിന്റെ പിതാവും പൊലീസ് ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടുണ്ട്. കേസില്‍ ഭൂപേന്ദ്ര സിംഗിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പൊലീസിനിടയില്‍ ഇത്തരം ക്രൂരതകള്‍ വ്യാപകമാകുന്നത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

Other News in this category



4malayalees Recommends